
പാലക്കാട്: കെ.ടി.ഡി.സി ചെയർമാൻ സ്ഥാനത്ത് നിന്നും പി.കെ.ശശിയെ മാറ്റണമെന്ന് സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
പി.കെ.ശശിയെ സി.ഐ.ടി.യു നേതൃത്വത്തിൽ നിന്ന് മാറ്റണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. ജില്ലാ കമ്മിറ്റിയുടെ നിർദേശം സംസ്ഥാന നേതൃത്വത്തെ അറിയിക്കും. പാർട്ടി സമ്മേളനങ്ങൾക്ക് തുടക്കമായതിനാൽ ശശി ചെയർമാൻ പദത്തിൽ തുടരുന്നത് പ്രവർത്തകരിൽ ആശയക്കുഴപ്പമുണ്ടാക്കുമെന്നും നേതൃത്വം വിലയിരുത്തി. സംസ്ഥാന കമ്മിറ്റിയുടെ അനുമതി ലഭിച്ചാൽ തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽ നിന്നും പി.കെ.ശശി മാറ്റിനിറുത്തപ്പെടും.
സഹകരണ സ്ഥാപനങ്ങൾ സ്വന്തം താത്പര്യങ്ങൾക്ക് വേണ്ടി ഉപയോഗിച്ചു, മണ്ണാർക്കാട് ഏരിയ കമ്മിറ്റി ഓഫീസ് നിർമ്മാണത്തിനുള്ള ഫണ്ടിൽ തിരിമറി തുടങ്ങി പാർട്ടിക്കകത്തു നിന്ന് പി.കെ.ശശിക്കെതിരെ കടുത്ത വിമർശനങ്ങളാണ് ഉയർന്നത്. പരാതികൾ സംസ്ഥാന കമ്മിറ്റിയെ ജില്ലാ കമ്മിറ്റി അറിയിച്ചിരുന്നു. ശശിയെ ജില്ലാ കമ്മിറ്റിയിൽ നിന്ന് ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരം താഴ്ത്തിയത് സംസ്ഥാന കമ്മിറ്റി അംഗീകരിക്കുകയും
ചെയ്തു.