പട്ടാമ്പി: കപ്പൂർ പഞ്ചായത്ത് വർക്കിംഗ് ഗ്രൂപ്പ് യോഗം പഞ്ചായത്ത് പ്രസിഡന്റ് ഷറഫുദ്ദീൻ കളത്തിൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.വി.ആമിനകുട്ടി അദ്ധ്യക്ഷയായി. ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ വി.യു.സുജിത സ്വാഗതം പറഞ്ഞ ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ.വി.രവീന്ദ്രൻ, ആസൂത്രണ സമിതി വൈസ്‌ചെയർമാൻ ഗോപാലകൃഷ്ണൻ, നിർവ്വഹണ ഉദ്യോഗസ്ഥരായ ആയുർവേദ ഡോക്ടർ പ്രസീദ ഗോപിനാഥ്, കൃഷി ഓഫീസർ ഷഹ്‌ന ഹംസ, എ.ഇ.മുമ്പാരിസ്, എ.രാവുണ്ണി കുട്ടി, പത്തിൽ മൊയ്തുണ്ണി, നാരായണൻ കുട്ടി, ബാവ തുടങ്ങിയവർ സംസാരിച്ചു.