kit
food kit

പാലക്കാട്: ജില്ലാ പഞ്ചായത്തിന്റെ 2024-25 വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെട്ട 'എച്ച്.ഐ.വി ബാധിതർക്ക് പോഷകാഹാരവിതരണം' പദ്ധതി പ്രകാരമുളള പോഷകാഹാര കിറ്റ് വിതരണം നാളെ ആരംഭിക്കും. നാളെ രാവിലെ 11 മുതൽ മൂന്ന് മണി വരെ പാലക്കാട്, മണ്ണാർക്കാട് താലൂക്കുകളിലെ ഗുണഭോക്താക്കളും സെപ്തംബർ ഏഴിന് ഒറ്റപ്പാലം, പട്ടാമ്പി താലൂക്കുകളിലെ ഗുണഭോക്താക്കളും സെപ്തംബർ ഒൻപതിന് ചിറ്റൂർ, ആലത്തൂർ താലൂക്കുകളിലെ ഗുണഭോക്താക്കളും ബന്ധപ്പെട്ട രേഖകൾ സഹിതം (2024 വർഷത്തിൽ രജിസ്റ്റർ ചെയ്തവർ) എത്തി പോഷകാഹാര കിറ്റ് കൈപ്പറ്റണമെന്ന് സെക്രട്ടറി അറിയിച്ചു.