വടക്കഞ്ചേരി: സംസ്ഥാന ദേശീയ ഫിലിം അവാർഡുകൾ നേടിയ തിരക്കഥാകൃത്തും സംവിധായകനുമായ സന്തോഷ് കുന്നത്തിനെ മലയാള സാഹിത്യ അക്കാദമി ആൻഡ് റിസർച്ച് സെന്ററിന്റെ ആഭിമുഖ്യത്തിൽ ആദരിച്ചു. തൃശൂർ ജവഹർ ബാലഭവൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പള്ളിയറ ശ്രീധരൻ ഉദ്ഘാടനം ചെയ്തു. സാഹിത്യകാരൻ സോമൻ കടലൂർ, കഥാകൃത്ത് രാജേഷ് മേനോൻ, സംവിധായകൻ പ്രേംചന്ദ് കാട്ടാക്കട, സാംസ്‌കാരിക പ്രവർത്തകൻ ടി.വി.വിജയൻ പയ്യന്നൂർ, നടൻ ജെയ്സ് ജോസ്, നടി മറീന മൈക്കിൾ എന്നിവർ സംസാരിച്ചു.