kseb
KSEB

പാലക്കാട്: മലമ്പുഴ ഇലക്ട്രിക്കൽ സെക്ഷനിലെ ക്യാഷ് കൗണ്ടറിന്റെ പ്രവർത്തനം ഇന്ന് തടസപ്പെടും.
കെ.എസ്.ഇ.ബി മലമ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ കാര്യാലയം സെപ്തംബർ 9 മുതൽ മലമ്പുഴ ഡാം ഭാഗത്ത് കെ.എസ്.ഇ.ബി ഇൻസ്‌പെക്ഷൻ ബംഗ്ലാവിനോട് ചേർന്നുള്ള കെട്ടിടത്തിൽ പ്രവർത്തനം ആരംഭിക്കുന്നതിന്റെ ഭാഗമായുള്ള ഒരുക്കങ്ങൾ നടക്കുന്നതിനാലാണിത്. തുക അടയ്ക്കാൻ ഉപയോക്താക്കൾക്ക് സമീപ പ്രദേശത്തെ സെക്ഷൻ ഓഫീസുകളെ ആശ്രയിക്കാമെന്നും കൽപ്പാത്തി സബ് ഡിവിഷൻ അസി. എക്സിക്യുട്ടിവ്എൻജിനീയർ വി.ശെൽവരാജ് അറിയിച്ചു.