college
ആമയൂർ എം.ഇ.എസ് ആർട്സ് ആന്റ് സയൻസ് കോളേജിൽ നടന്ന സാമ്പത്തിക സാക്ഷരത ബോധവത്കരണ ക്ലാസ്.

പട്ടാമ്പി: ആമയൂർ എം.ഇ.എസ് ആർട്സ് ആന്റ് സയൻസ് കോളേജ് കൊമേഴ്സ് ആൻഡ് മാനേജ്‌മെന്റിന്റെ ആഭിമുഖ്യത്തിൽ, റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ സാമ്പത്തിക സാക്ഷരത ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. പ്രിൻസിപ്പൽ ഡോ. അബ്ദു പതിയിൽ ഉദ്ഘാടനം ചെയ്തു. സെന്റർ ഫോർ ഫിനാൻഷ്യൽ ലിറ്ററസി കോഓർഡിനേറ്റർ വി.ഗിരിജ, കൗൺസിലർ എസ്.ബാലചന്ദ്രൻ, ഉണ്ണിക്കൃഷ്ണൻ എന്നിവർ ക്ലാസെടുത്തു. വൈസ് പ്രിൻസിപ്പൽ വി.പി.ഗീത അദ്ധ്യക്ഷയായി. കൊമേഴ്സ് വിഭാഗം മേധാവി കെ.ടി.ഷഹനാസ് സംസാരിച്ചു. ക്വിസ് മത്സരവും നടത്തി. അസിസ്റ്റന്റ് പ്രൊഫസർമാരായ സി.ടി.ജസ്ന, ബബിത എന്നിവർ നേതൃത്വം നൽകി.