പാലക്കാട്: തത്തമംഗലം പാട്ടുഗ്രാമത്തിന്റെ 'പാട്ടേ പൊലി പാട്ടേ' എന്ന ഓണപ്പാട്ടിന്റെ വീഡിയോ ലോഞ്ച് നാളെ വൈകിട്ട് 5ന് പി.ലീല ഓപ്പൺ ഓഡിറ്റോറിയത്തിൽ നടക്കും. സംഗീത സംവിധായകൻ ബിജിബാൽ ഉദ്ഘാടനം നിർവഹിക്കും. ഹാർമോണിസ്റ്റ് പ്രകാശ് ഉള്ളേരി, ചിറ്റൂർ തത്തമംഗലം നഗരസഭ വൈസ് ചെയർമാൻ എം.ശിവകുമാർ, ചിറ്റൂർ തത്തമംഗലം നഗരസഭ ചെയർമാൻ കവിത എന്നിവർ പങ്കെടുക്കും. പാട്ടുഗ്രാമത്തിലെ കലാകാരാണ് വീഡിയോ തയാറാക്കിയതെന്ന് പ്രസിഡന്റ് വി.പി.സുധീഷ്, സെക്രട്ടറി പി.ദിനനാഥ്, ദീപ കൃഷ്ണ കുമാർ, ആർ.മോഹനൻ, തത്തമ്മ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.