dharna
കസ്തൂരി രംഗൻ റിപ്പോർട്ടിനെതിരെ എൽ.ഡി.എഫ് നടത്തിയ ധർണ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം സി.കെ.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.

വടക്കഞ്ചേരി: കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ പേരിൽ ജനങ്ങളെ കുടിയൊഴിപ്പിക്കാനുള്ള നീക്കത്തിനെതിരെ എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ കിഴക്കഞ്ചേരി കുണ്ടുകാട് പോസ്റ്റാഫീസിന് മുന്നിൽ ധർണ നടത്തി. ജനവാസ മേഖലയെയും കൃഷി സ്ഥലങ്ങളെയും ഒഴിവാക്കണമെന്നാവശ്യപ്പെട്ടാണ് ധർണ നടത്തിയത്. സി.പി.എം സംസ്ഥാനകമ്മിറ്റി അംഗം സി.കെ.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സലീംപ്രസാദ് അധ്യക്ഷനായി. സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ.രാമചന്ദ്രൻ, കേരള കോൺഗ്രസ്(എം) ജില്ലാ സെക്രട്ടറി തോമസ് ജോൺ, വി.ഓമനക്കുട്ടൻ, പി.എം.കലാധരൻ എന്നിവർ സംസാരിച്ചു.