പാലക്കാട്: വയനാട് ഉരുൾപൊട്ടൽ ദുരിത ബാധിതർക്ക് വീടൊരുക്കാൻ പാലക്കാട് ജില്ലയിൽ നിന്ന് ഡി.വൈ.എഫ്.ഐ സമാഹരിച്ചത് 1.78 കോടി രൂപ. പാഴ്വസ്തു ശേഖരണം, ചായക്കട, തട്ടുകട, ബിരിയാണി, പായസം, മീൻ, ഉണ്ണിയപ്പം, മുണ്ട്, സാരി, അച്ചാർ, ബൾബ് ചലഞ്ചുകൾ, കുട്ടികൾ കൈമാറിയ സമ്പാദ്യ കുടുക്കകൾ,യൂണിറ്റംഗങ്ങൾ തൊട്ടുള്ളവരുടെ വിഹിതം എന്നിവയൊക്കെയായി 1,77,80,500 രൂപയാണ് സമാഹരിക്കാൻ കഴിഞ്ഞത്. അതിനോടൊപ്പം ജില്ലാ കമ്മിറ്റി അംഗങ്ങളുടെ വ്യക്തിപരമായ വിഹിതം കൂടി ചേർത്ത് ആണ് 1,78 കോടി കൈമാറിയത്. പാഴ്വസ്തുക്കൾ ശേഖരിക്കാൻ ജില്ലയിലെ 2496 യൂണിറ്റുകളിലും വീടുകൾ സന്ദർശിച്ചു. കുഞ്ഞു കുട്ടികൾ അവരുടെ സമ്പാദ്യ കുടുക്കയും വയോജനങ്ങൾ പെൻഷൻ തുകയും നൽകാൻ കാത്ത് നിന്നു. മറ്റൊന്നും നൽകാൻ ഇല്ലാത്തവർ വീടുകളിൽ വളർത്തുന്ന ആടും, കോഴിയും പശുവും സംഭാവന ചെയ്തു. കാരാകുറിശ്ശി മേഖലാ കമ്മറ്റി മുട്ടനാട് ലേലത്തിലൂടെ 90000 രൂപ കണ്ടെത്തി. ഒരുപാട് പേർ കാതിലും, വളയും, മാലയും ഊരി തന്നു റിബിൽഡ് കാമ്പയിനിന്റെ ഭാഗമായി. വിവാഹ ജന്മദിന ആഘോഷങ്ങളിൽ നിന്നെല്ലാം സഹായം ലഭ്യമായി. യുവ എഴുത്തുകാരി പുണ്യയും സ്നേഹയും അവർക്ക് ലഭിച്ച അവാർഡ് തുകകൾ കൈമാറി. 20,28,300 രൂപ സമാഹരിച്ച മണ്ണാർക്കാട് ബ്ലോക്ക് കമ്മിറ്റിയാണ് ഏറ്റവും കൂടുതൽ തുക സമാഹരിച്ചത്. 233400 രൂപ സമാഹരിച്ച കല്ലടിക്കോട് മേഖല കമ്മിറ്റി ആണ് ഏറ്റവും കൂടുതൽ തുക സമാഹരിച്ച മേഖല കമ്മിറ്റി. 85800 രൂപ സമാഹരിച്ച പാലക്കാട് ബ്ലോക്കിലെ മേപ്പറമ്പ് യൂണിറ്റ് ആണ് ഏറ്റവും കൂടുതൽ തുക സമാഹരിച്ച യൂണിറ്റ്.
ബ്ലോക്ക് കമ്മിറ്റികൾ
1.തൃത്താല-14,01,303 രൂപ
2.പട്ടാമ്പി -18,76,400
3.ഒറ്റപ്പാലം- 9,07,098
4.ഷൊർണ്ണൂർ- 8,21,428
5.ശ്രീകൃഷ്ണപുരം-10,16,960
6.ചെർപ്പുളശ്ശേരി-12,00,012
1.മണ്ണാർക്കാട്- 20,28,300
2.പട്ടാമ്പി-18,76,400
3.തൃത്താല-14,01,303
4.കുഴൽമന്ദം-13,000,13
5.ചെർപ്പുളശ്ശേരി-12,00,012
6.പുതുശ്ശേരി-11,04,437
7.ആലത്തൂർ-10,71,404
8.കൊല്ലങ്കോട്-10,25,000
9.വടക്കഞ്ചേരി-10,25,000
10.ശ്രീകൃഷ്ണപുരം-10,16,960
11.ചിറ്റൂർ-10,00,001
12.മുണ്ടൂർ-1000000
13.പാലക്കാട്- 9,50,001
14.ഒറ്റപ്പാലം-9,07,098
15.ഷൊർണ്ണൂർ-8,21,428
16.അട്ടപ്പാടി-9000
ജില്ലാ കമ്മിറ്റി അംഗങ്ങളുടെ വിഹിതം-19500
ആകെ- 1,78,00000