ചിറ്റൂർ: ചിറ്റൂർ ഗവൺമെന്റ് സർവന്റ്സ് കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഇലക്ട്രോണിക്സ് സാധനങ്ങൾ, ഗൃഹോപകരണങ്ങൾ എന്നിവയുടെ പ്രദർശനവും വില്പനയും ചിറ്റൂർ തത്തമംഗലം നഗരസഭ ചെയർപേഴ്സൺ കെ.എൽ.കവിത ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് കെ.ബാലു മനോഹർ അദ്ധ്യക്ഷനായി. സഹകരണ സംഘം അസി. രജിസ്ട്രാർ കെ.രമേഷ് കുമാർ, സംഘം സെക്രട്ടറി സി.ഗിരിജാവല്ലഭൻ, എൻ.ജി.ഒ യൂണിയൻ ഏരിയ സെക്രട്ടറി കെ.വിജയകുമാരൻ, ഡയറക്ടർ എം.ബിന്ദു, ഗ്രാൻപ്രൊ തൃശൂർ എരിയാ മാനേജർ രാഹുൽ എന്നിവർ സംസാരിച്ചു.
സംഘം ചിറ്റൂർ ഹെഡ്ഡ് ഓഫീസ് കെട്ടിടത്തിൽ രാവിലെ 9.30 മുതൽ വൈകിട്ട് 6 വരെയാണ് പ്രദർശനം.