 
പാലക്കാട്: മലമ്പുഴ അണക്കെട്ടിലെ ജലനിരപ്പ് ഇന്നലെ രാവിലെ ആറിന് റൂൾ കർവ് അനുസരിച്ചുള്ള പരമാവധി ജലനിരപ്പായ 114.24 മീറ്ററിൽ എത്തി. അതിനാൽ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി ഇന്ന് രാവിലെ 8 മുതൽ 10ന് രാത്രി 12 മണി വരെ ആവശ്യമായ ഘട്ടങ്ങളിൽ അണക്കെട്ടിന്റെ സ്പിൽവേ ഷട്ടറുകൾ ചെറിയ തോതിൽ തുറക്കുമെന്ന് എക്സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു. വൈദ്യുതി ഉല്പാദനവും നടത്തും. ചെറിയതോതിലാണ് വെള്ളം തുറന്നു വിടുന്നതെങ്കിലും മുക്കൈപ്പുഴ, കൽപ്പാത്തിപ്പുഴ, ഭാരതപ്പുഴ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്.