കൊല്ലങ്കോട്: തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലേക്ക് ലോറിയിൽ കടത്തിയ 1610 ലിറ്റർ സ്പിരിറ്റുമായി കൊല്ലങ്കോട്ട് മൂന്ന് പേർ അറസ്റ്റിൽ. ഓണം സ്‌പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് എക്‌സൈസ് കമ്മീഷണറുടെ നിർദ്ദേശാനുസരണം സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്സ്‌മെന്റ് സ്ക്വാഡ് ശേഖരിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. 46 കന്നാസികളിലായാണ് സ്പിരിറ്റ് കടത്തിയത്.
സ്പിരിറ്റ് കടത്തിക്കൊണ്ടുവന്ന ലോറിയും അതിനകമ്പടി വന്ന ഒരു ബൈക്കും മൂന്ന് പ്രതികളുമാണ് പിടിയിലായത്. ചെമ്മണാംമ്പതി സ്വദേശി മദൻകുമാർ (22), അളകാപുരി സ്വദേശി രവി(42), ചെമ്മണാംപതി വടക്കേ കോളനിയിൽ വിക്രം(20) എന്നിവരാണ് പിടിയിലായത്. ഇവരെ കൊല്ലങ്കോട് എക്സൈസിനു കൈമാറി. സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡ് തലവൻ സർക്കിൾ ഇൻസ്‌പെക്ടർ ജി.കൃഷ്ണകുമാറിനോടൊപ്പം എക്‌സൈസ് ഇൻസ്‌പെക്ടർമാരായ ടി.ആർ.മുകേഷ് കുമാർ, കെ.വി.വിനോദ്, ആർ.ജി.രാജേഷ്, എസ്.മധുസൂദനൻ നായർ, ഡി.എസ്.മനോജ് കുമാർ, ഗ്രേഡ് എ.ഇ ഐ.സുനിൽ, പ്രിവന്റീവ് ഓഫീസർ രാജകുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ വിശാഖ്, രജിത്ത്, അരുൺ, ബസന്ത്, രഞ്ജിത്ത് ആർ.നായർ, മുഹമ്മദ് അലി, സുബിൻ, സിവിൽ എക്‌സൈസ് ഓഫീസർ ഡ്രൈവർ വിനോജ് ഖാൻ സേട്ട്, രാജീവ് എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.