interview
interview

പാലക്കാട്: കൊഴിഞ്ഞാമ്പാറ ഗവ ഐ.ടി.ഐയിലേക്ക് പ്ലംബർ ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനത്തോട് അനുബന്ധിച്ചുള്ള കൂടിക്കാഴ്ച ഇന്ന് രാവിലെ 10ന് ഐ.ടി.ഐയിൽ നടക്കും. പട്ടികജാതി വിഭാഗത്തിലാണ് ഒഴിവുള്ളത്. മെക്കാനിക്കൽ/സിവിൽ ബ്രാഞ്ചിലുള്ള മൂന്ന് വർഷത്തെ എൻജിനീറിംഗ് ഡിപ്ലോമ അല്ലെങ്കിൽ എൻജിനീറിംഗ് ഡിഗ്രി അല്ലെങ്കിൽ പ്ലംബർ ട്രേഡിലുള്ള എൻ.ടി.സിയും മൂന്ന് വർഷത്തെ പ്രവർത്തി പരിചയം അല്ലെങ്കിൽ എൻ.എ.സിയും ഒരു വർഷത്തെ പ്രവർത്തി പരിചയവും ഉള്ളവർക്കാണ് അവസരം. താൽപ്പര്യമുള്ളവർ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം കൂടിക്കാഴ്ച്ചയ്ക്ക് എത്തണം. ഫോൺ-04912971115, 8089606074