cs
cs

പാലക്കാട്: ബ്ലോക്ക് പഞ്ചായത്ത് കേരള സിവിൽ സർവ്വീസ് അക്കാദമി മുഖാന്തിരം പ്ലസ് വൺ, പ്ലസ്ടു വിദ്യാർത്ഥികൾക്കായി സിവിൽ സർവ്വീസ് ഫൗണ്ടേഷൻ കോഴ്സ് സംഘടിപ്പിക്കുന്നു. പട്ടികജാതിവർഗ വിഭാഗക്കാർക്കും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കും മുൻഗണന. താൽപര്യമുളളവർക്ക് ഗൂഗിൾ ഫോം മുഖാന്തിരം 21 വരെ രജിസ്റ്റർ ചെയ്യാം. സെപ്തംബർ 22 ന് രാവിലെ 11 മുതൽ ഒരു മണി വരെ പറളി എടത്തറ യു.പി സ്കൂളിലാണ് പ്രവേശന പരീക്ഷ. റാങ്ക് ലിസ്റ്റ് സെപ്തംബർ 30 ന് മുമ്പ് പ്രസിദ്ധീകരിക്കും. ഒക്ടോബർ ആദ്യ ആഴ്ചയിൽ ക്ലാസ് ആരംഭിക്കും.