youth
മുസ്ലിം യൂത്ത് ലീഗ് ഒറ്റപ്പാലം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നാട്ടുകൽ പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച്.

മണ്ണാർക്കാട്: മുസ്ലിം യൂത്ത് ലീഗ് ഒറ്റപ്പാലം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നാട്ടുകൽ പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് യൂത്ത് ലീഗ് ജില്ലാ സീനിയർ വൈസ് പ്രസിഡന്റ് കെ.പി.എം.സലീം ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് സി.പി.സുബൈർ അദ്ധ്യക്ഷനായി. ജില്ല സെക്രട്ടറി ഇ.കെ.സമദ് മുഖ്യ പ്രഭാഷണം നടത്തി. മുസ്ലിം ലീഗ് തച്ചനാട്ടുകര പഞ്ചായത്ത് പ്രസിഡന്റ് കെ.ഹംസ, പി.ടി.സൈത് മുഹമ്മദ്, അമീൻ റഷീദ്, നിസാർ തെക്കുമ്മുറി എന്നിവർ പ്രസംഗിച്ചു. കെ.പി.കുഞ്ഞു മുഹമ്മദ്, നാസർ കലം പറമ്പിൽ, കരിമ്പനക്കൽ ഹംസ, ഉനൈസ് ചെത്തല്ലൂർ തുടങ്ങിയവർ പങ്കെടുത്തു.