thiruvathira
തിരുവാതിരകളി

പാലക്കാട്: ആലത്തൂർ നായർ കൂട്ടായ്മ തിരുവാതിരകളി മത്സരം 22ന് ചിറ്റിലഞ്ചേരി എം.എൻ.കെ.എം ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും. ഡോ.കലാമണ്ഡലം ഹേമലത ഉദ്ഘാടനം ചെയ്യും. 25 ഓളം ടീമുകളിൽ നിന്നായി 250 ഓളം കലാകാരികൾ പങ്കെടുക്കും. ഒന്നാം സ്ഥാനക്കാർക്ക് 15,000 രൂപയും ട്രോഫിയും രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 10,​000 രൂപയും 5000 രൂപയും ട്രോഫിയും നൽകും. വാർത്താ സമ്മേളനത്തിൽ പ്രസിഡന്റ് രാജേഷ് കൃഷ്ണൻ, ജന. സെക്രട്ടറി ഐ.മഹേഷ്, ട്രഷറർ കിരൺ നിലംപള്ളിയിൽ, കോഡിനേറ്റർ കെ.വി.പ്രസന്നകുമാർ പങ്കെടുത്തു. ഫോൺ: 9961963748, 8075215013.