പാലക്കാട്: യു.ജി കേബിൾ ചാർജ് ചെയ്യുന്നതുമായി ബന്ധപ്പെട്ട പ്രവർത്തികൾ നടക്കുന്നതിനാൽ കൽപ്പാത്തി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ഇന്ന് വൈദ്യുതി മുടങ്ങും. ചാത്തപ്പുരം, കൽപ്പാത്തി ടെലിഫോൺ എക്‌സേഞ്ച് പരിസരം, ക്ലാസിക് പേൾ പരിസരം, പുതിയപാലം, ദശരഥ കോളനി, നിളാ നഗർ, നീലിക്കാട്, സായ് ജംഗ്ഷൻ, നഞ്ചപ്പ നഗർ, പൂക്കാര തോട്ടം, ഒലവക്കോട് ജംഗ്ഷൻ, റെയിൽവേ സ്റ്റേഷൻ പരിസരം തുടങ്ങിയ ഭാഗങ്ങളിൽ ഇന്ന് രാവിലെ 8:30 മുതൽ വൈകീട്ട് 7 മണി വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.