ഒലവക്കോട്: എസ്.എൻ.ഡി.പി യോഗം കാവിൽപ്പാട് വനിതാ സംഘത്തിന്റെ ഓണാഘോഷ പരിപാടികൾ എസ്.എൻ.ഡി.പി പാലക്കാട് യൂണിയൻ സെക്രട്ടറി ഗോപിനാഥൻ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. പാലക്കാട് എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റ് അഡ്വ.സി.രഘുനാഥൻ അദ്ധ്യക്ഷനായി. വനിതാസംഘം പ്രസിഡന്റ് രജിത, പത്മാവതി, കൗൺസിലർ അനന്തകൃഷ്ണൻ, പ്രേമകുമാരി, ഡയരക്ടർ രവീന്ദ്രൻ, യോഗം ശാഖാ പ്രസിഡന്റ് കണ്ടൻകുട്ടി, സെക്രട്ടറി വിജയൻ, ഭാസ്‌കരൻ എന്നിവർ സംസാരിച്ചു. തുടർന്നുള്ള കലാപരിപാടികളിൽ വിജയികളായവർക്ക് സമ്മാന വിതരണവും നടത്തി.