onachanda
നെന്മാറ കോ ഓപ്പറേറ്റീവ് കൺസ്യൂമർ സ്റ്റോറിൽ ആരംഭിച്ച ഓണചന്തയുടെ ഉദ്ഘാടന ചടങ്ങ്

നെന്മാറ: സഹകരണ വകുപ്പിന്റെയും കൺസ്യൂമർഫെഡിന്റെയും സഹകരണത്തോടെ നെന്മാറ കോ ഓപ്പറേറ്റീവ് കൺസ്യൂമർ സ്റ്റോറിൽ ഓണച്ചന്ത ആരംഭിച്ചു. 1200 രൂപയ്ക്ക് 20 സാധനങ്ങൾ അടങ്ങുന്ന ഓണക്കിറ്റ് സബ്സിഡിയോടെ റേഷൻ കാർഡ് ഉടമകൾക്ക് ലഭിക്കും. സഹകരണ വകുപ്പ് അസിസ്റ്റന്റ് റജിസ്റ്റാർ കെ.രമേശ് കുമാർ ഉദ്ഘാടനം ചെയ്തു. കൺസ്യൂമർ സ്റ്റോർ പ്രസിഡന്റ് കെ.വി.ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കെ.ജി.എൽദോ, എ.സുന്ദരൻ, പ്രദീപ് നെന്മാറ, ഷീജ കലാധരൻ, സൂസമ്മ ജോസ്, എസ്.പ്രശാന്ത്, വി.എം.സ്‌കറിയ, കെ.ജി.രാഹുൽ, ടി.രാജൻ, ടി.കെ.സുനിത, ആർ.രഞ്ജിനി എന്നിവർ സംസാരിച്ചു.