chendumalli
കു​റ്റി​പ്പാ​ടം​ ​സം​സ്ഥാ​ന​ ​വി​ത്ത് ​ഉ​ൽ​പാ​ദ​ന​ ​കേ​ന്ദ്ര​ത്തി​ലെ​ ​ചെ​ണ്ടു​മ​ല്ലി​ ​വി​ള​വെ​ടു​പ്പി​ൽ​ ​നി​ന്ന്.

മുതലമട: കുറ്റിപ്പാടം സംസ്ഥാന വിത്ത് ഉൽപാദന കേന്ദ്രത്തിൽ ചെണ്ടുമല്ലി വിളവെടുപ്പ് നടത്തി. ഓണം ലക്ഷ്യമാക്കി 50 സെന്റിൽ മഞ്ഞ, ഓറഞ്ച് നിറത്തിലുള്ള ചെണ്ടുമല്ലികളാണ് കൃഷി ചെയ്തത്. ഒരു ചെടിയിൽ നിന്ന് ഏകദേശം രണ്ട് കിലോയിലധികം വിളവെടുപ്പ് ലഭിക്കും. ഉൽപാദന കേന്ദ്രത്തിൽ ഉമ ഇനത്തിലുള്ള സർട്ടിഫൈഡ് നെൽവിത്ത് ഉത്പാദിപ്പിച്ച് വിതരണം ചെയ്യുന്നതിന് 18 ഏക്കറിൽ കൃഷിയും ഇറക്കിയിട്ടുണ്ട്. അത്യുല്പാദനശേഷിയുള്ള ശങ്കരയിനത്തിൽ പ്പെട്ട ഒരു ലക്ഷം പച്ചക്കറി തൈകൾ ഉൽപ്പാദിപ്പിച്ച് വിതരണം ചെയ്യുന്നതിനോടൊപ്പം ക്യാബേജ്, കോളിഫ്ളവർ, ചൈനീസ് കാബേജ്, ബ്രോകോളി എന്നീ ശീതകാല പച്ചക്കറി തൈകളും വിതരണത്തിന് തയ്യാറായിട്ടുണ്ട്. വേര് പിടിച്ച കുരുമുളക് വള്ളികൾ, അതുൽപ്പാദ ശേഷിയുള്ള തെങ്ങിൻ തൈകൾ, കമുങ്ങിൻതൈകൾ, ടിഷ്യു കൾച്ചർ വാഴത്തൈയും ഫാമിൽ ഉത്പാദിപ്പിച്ച് വിതരണം ചെയ്യുന്നുണ്ട്. കഴിഞ്ഞവർഷം ഫാമിന്റെ വിറ്റു വരവ് 42 ലക്ഷം രൂപയായിരുന്നു. സീനിയർ കൃഷി ഓഫീസർ ബെറ്റ്സി മെറീന ജോൺ, കൃഷി അസിസ്റ്റന്റ് എ.ജാൻസി, സീനിയർ ക്ലാർക്ക് ശർമിള ദേവി, എ.ഐ.ടി.യു.സി തൊഴിലാളി യൂണിയൻ സെക്രട്ടറി സുരേഷ്ബാബു പോത്തമ്പാടം തുടങ്ങിയവർ ചെണ്ടുമല്ലി വിളവെടുപ്പിൽ പങ്കുചേർന്നു.

കുറ്റിപ്പാടം സംസ്ഥാന വിത്ത് ഉൽപാദന കേന്ദ്രത്തിലെ ചെണ്ടുമല്ലി വിളവെടുപ്പിൽ നിന്ന്.