വണ്ടിത്താവളം: പട്ടഞ്ചേരി പഞ്ചായത്ത് ഹരിത കർമ്മ സേനാംഗങ്ങൾക്കായി സുരക്ഷ അവബോധന ക്ലാസ് നടത്തി. പഞ്ചായത്ത് പ്രസിഡന്റ് പി.എസ്.ശിവദാസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അനില മുരളീധരൻ അദ്ധ്യക്ഷയായി. ചിറ്റൂർ അഗ്നി രക്ഷ സേനാ ഓഫിസർമാരായ എൻ.പ്രദീപ്, എസ്.സുമിത്രൻ എന്നിവർ ക്ലാസ്സ് നയിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ.ഭുവന ദാസ്, പഞ്ചായത്തംഗം സി.കണ്ടമുത്തൻ, വി.ഇ.ഒ എം.സുമേഷ്, എച്ച്.ഐ.സൗരവ്, സി.ഡി.എസ് അദ്ധ്യക്ഷ സി.ശാന്തകുമാരി, പ്രേരക്മാരായ എം.സന്തോഷ് കുമാർ, ആർ.ശെൽവം, ഹരിത കർമ്മ സേന ഭാരവാഹികളായ കാഞ്ചന, എം.പ്രിയ എന്നിവർ സംസാരിച്ചു.