onakit
ഭിന്നശേഷിക്കാരുടെ സംഘടനയായ ഡി.എ.പി.എ.കെ സ്‌നേഹകൂട്ടായ്മയുടെ ഓണക്കിറ്റ് വിതരണ പരിപാടിയിൽ നിന്ന്.

കുത്തനൂർ: ഭിന്നശേഷിക്കാരുടെ സംഘടനയായ ഡി.എ.പി.എ.കെ സ്‌നേഹകൂട്ടായ്മ സംഘം ഓണക്കിറ്റ് വിതരണം ചെയ്തു. കുത്തനൂർ പഞ്ചായത്ത് പ്രസിഡന്റ് പി.ടി.സഹദേവൻ പരിപാടി ഉദ്ഘാടനം ചെയ്തു. സംഘടനാ പ്രസിഡന്റ് പി.ടി.ബാലഗോപാലൻ അദ്ധ്യക്ഷത വഹിച്ച‌ു. സാന്ദീപനി സാധനലയം ചാരിറ്റബിൾ ആൻഡ് വെൽഫെയർ ട്രസ്റ്റ് ചെയർമാൻ ശ്യാം പ്രസാദ് മുഖ്യാതിഥിയായി. ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങൾ കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രാജേഷ് വിതരണം ചെയ്തു. വാർഡ് മെമ്പർ സുർജിത്, കുടുംബശ്രീ ചെയർപേഴ്സൺ ദിവ്യ സ്വാമിനാഥൻ, കവിത മോഹൻ, ആർ.മണികണ്ഠൻ, വി.ചെന്താമരാക്ഷൻ, ആറുമുഖൻ തുടങ്ങിയവർ പങ്കെടുത്തു.