supplyco
supplyco

പാലക്കാട്: ജില്ലയിലെ നെല്ല് സംഭരണത്തോടനുബന്ധിച്ച് സപ്ലൈകോ ഫീൽഡ് തലത്തിൽ പ്രവർത്തിക്കാൻ താത്പര്യമുള്ള ഉദ്യോഗാർഥികളെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. കൃഷിയിൽ വി.എച്ച്.എസ്.സി/ തത്തുല്യം ആണ് യോഗ്യത. ഓരോ പഞ്ചായത്തിലെയും പ്രാദേശിക ഉദ്യോഗാർത്ഥികൾക്കും ടൂവീലർ ലൈസൻസ് ഉള്ളവർക്കും മുൻഗണന. വിദ്യാഭ്യാസ യോഗ്യത, വയസ്, ആധാർ, മേൽവിലാസം, ഇ-മെയിൽ എന്നിവ ഉൾക്കൊള്ളിച്ച് ഫോട്ടോ പതിച്ച ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, 200 രൂപയുടെ മുദ്രപത്രം എന്നിവ സഹിതം അപേക്ഷ സെപ്തംബർ 25നകം പാലക്കാട് സപ്ലൈകോ പാഡി മാർക്കറ്റിംഗ് ഓഫീസിൽ സമർപ്പിക്കണം. ഫോൺ: 0491 2528553.