ഒറ്റപ്പാലം: ജെ.എസ്.എസ്.കെ മാതൃയാൻ പദ്ധതിയുടെ ഭാഗമായി 2024 ഒക്ടോബർ ഒന്ന് മുതൽ 2025 സെപ്തംബർ 30 വരെ ഒറ്റപ്പാലം താലൂക്ക് ആസ്ഥാന ആശുപത്രിയിൽ പ്രസവം കഴിഞ്ഞ അമ്മയേയും കുഞ്ഞിനേയും അവരുടെ വീടുകളിൽ എത്തിക്കുന്നതിനായി 5 സീറ്റുളള(1500 സി.സി ക്കു താഴെ) വാഹന ഉടമകളിൽ നിന്ന് ടെൻഡറുകൾ ക്ഷണിച്ചു. ഒരു വാഹനം ഒരു മാസം 1500 കിലോ മീറ്റർ ഓടുന്നതിനുള്ള നിരക്കാണ് രേഖപ്പെടുത്തേണ്ടത്. ടെൻഡർ സ്വീകരിക്കുന്ന അവസാന തിയ്യതി സെപ്തംബർ 23ന് ഉച്ചയ്ക്ക് 12 മണി. വൈകിട്ട് മൂന്നിന് തുറക്കും. ഫോൺ: 0466 2344053.