akshaya

ഷൊർണൂർ: പാലക്കാട് ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഒഴിവുള്ള കേന്ദ്രങ്ങളിലേക്ക് അക്ഷയ സംരംഭകരെ തിരഞ്ഞെടുക്കുന്നതിനുള്ള ഇന്റർവ്യൂ 13ന് നടക്കും. അപേക്ഷ നൽകി ഓൺലൈൻ പരീക്ഷ പാസ്സായ ഷൊർണൂർ മുനിസിപ്പാലിറ്റിയിലെ ചിന്താമണി, വിളയൂർ പഞ്ചായത്തിലെ കുപ്പോത്ത് മുക്കിലപീടിക, ഓങ്ങല്ലൂർ പഞ്ചായത്തിലെ മരുതൂർ, തിരുവേഗപ്പുറ പഞ്ചായത്തിലെ വിളത്തൂർ എന്നീ ലെക്കേഷനുകളിലേക്കുള്ള അഭിമുഖം നാളെ രാവിലെ 10.30ന് നടക്കും. കൂടിക്കാഴ്ച സംബന്ധിച്ച് അറിയിപ്പ് ലഭിക്കാത്തവർക്ക് 04912547820, 04912544188 എന്ന നമ്പറിലോ adpopkd3@gmail.com എന്ന മെയിൽ മുഖേനയോ ബന്ധപ്പെടാം.