പട്ടാമ്പി: ആനക്കര ഗ്രാമപഞ്ചായത്ത് കുമ്പിടി കുടുംബാേരോഗ്യ കേന്ദ്രത്തിന് കീഴിലെ പാലിയേറ്റീവ് രോഗികളുടെ കുടുംബങ്ങൾക്ക് ഓണക്കിറ്റ് വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.മുഹമ്മദ് വിതരണ ഉദ്ഘാടനം നിർവഹിച്ചു. പരിപാടിയിൽ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.സി.രാജു അദ്ധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ സുനിൽകുമാർ, പി.കെ.ബാലചന്ദ്രൻ, കെ.പി.മുഹമ്മദ്, ടി.സാലിഹ്, പി ബഷീർ, ജ്വാതി ലക്ഷ്മി, ദീപ, പ്രജിഷ, ഡോ. അശ്വനി, ജെ.എച്ച്.ഐ സുനിൽ, സോമൻ, സുധ, ലില്ലി, സബാഹ് തുടങ്ങിയവർ സംസാരിച്ചു.