congress
മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് കരിമ്പുഴ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ യോഗം ഡി.സി.സി സെക്രട്ടറി പി.രാജരത്നം ഉദ്ഘാടനം ചെയ്യുന്നു.

ശ്രീകൃഷ്ണപുരം: ആഭ്യന്തര വകുപ്പിലെ ക്രിമിനൽ വത്‌കരണത്തിനെതിരെയും മാഫിയാ സംരക്ഷകനായ മുഖ്യമന്ത്രി രാജിവെക്കണമെന്നും ആവശ്യപ്പെട്ട് കരിമ്പുഴ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. ഡി.സി.സി സെക്രട്ടറി പി.രാജരത്നം പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.മോഹനൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി ഓമന ഉണ്ണി, കരിമ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എം.ഹനീഫ, പി.സി.കുഞ്ഞിരാമൻ, യു.കുഞ്ഞയമ്മു, സി.കെ.മുഹമ്മദ്, പി.അശോകൻ തുടങ്ങിയവർ സംസാരിച്ചു.