പാലക്കാട്: ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ജി.എൻ.എം നഴ്സ് താൽക്കാലിക ഒഴിവുണ്ട്. യോഗ്യത: പ്ലസ്ടു സയൻസ്/തത്തുല്യം, ജി.എൻ.എം ഡിപ്ലോമയും കേരള നഴ്സസ് ആൻഡ് മിഡ്‌വൈവ്സ് കൗൺസിൽ അംഗീകാരവും, പെയിൻ ആൻഡ് പാലിയേറ്റീവ് കെയറിൽ ബേസിക് സർട്ടിഫിക്കറ്റ്. പ്രായം 18-41. പ്രായപരിധിയിൽ നിയമാനുസൃത വയസിളവ് അനുവദനീയം. ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തിപരിചയം ഉണ്ടെങ്കിൽ അത് തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചുകളിൽ സെപ്തംബർ 24ന് മുമ്പായി നേരിട്ട് പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 0491 2505204.