പട്ടാമ്പി: ഞാങ്ങാട്ടിരി എ.യു.പി സ്‌കൂൾ 1990/91 ചങ്ങാതിക്കൂട്ടവും പട്ടാമ്പി ജെ.സി.ഐ ചാപ്റ്ററും പട്ടാമ്പി അൽഷഹാമ കണ്ണാശുപത്രിയും സംയുക്തമായി സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ഞാങ്ങാട്ടിരി എ.യു.പി സ്‌കൂളിൽ നടന്ന ക്യാമ്പ് തൃത്താല പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ജയ ഉദ്ഘാടനം ചെയ്തു. മഹേഷ്(ജെ.സി.ഐ) അദ്ധ്യക്ഷനായി. അകാലത്തിൽ പൊലിഞ്ഞുപോയ കൂട്ടുകാരി ശാലിനിയെ അനുസ്മരിച്ചു. ചങ്ങാതിക്കൂട്ടം ഗ്രൂപ്പ് ശാലിനിയുടെ ഓർമ്മക്കായി സ്‌കൂളിലെ ഒരു ക്ലാസ് റൂം ഗ്രിൽ വർക്ക് ചെയ്തു കൊടുത്തു. റിട്ട. അദ്ധ്യാപകരായ ടി.കെ.സുകുമാരൻ, പി.വിജയലക്ഷ്മി ഇതിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.