 മണിക്കൂറിന് 2,300 രൂപ നിരക്ക്

 നെല്ല് കാറ്റത്തിട്ട് പതിര് വേർതിരിക്കുന്ന വിന്നോവർ ദിവസവാടകയ്ക്ക്1,000 രൂപ

 55 യന്ത്രങ്ങൾ എത്തിക്കും

ആലത്തൂർ: കർഷകരെ കൊയ്ത്തിന് സഹായിക്കാൻ മിതമായ നിരക്കിൽ 'നിറ'യുടെ കൊയ്ത്തുയന്ത്രങ്ങൾ ഓണം കഴിഞ്ഞാലുടൻ എത്തും. ഒന്നാംവിള കൊയ്ത്തിനായി വയലേലകളിലേക്ക് യന്ത്രമെത്തിക്കുന്നത് ആലത്തൂർ 'നിറ ഹരിതമിത്ര' സൊസൈറ്റിയാണ്. മണിക്കൂറിന് 2,300 രൂപയാണ് നിരക്ക്. നെല്ല് കാറ്റത്തിട്ട് പതിര് വേർതിരിക്കുന്ന വിന്നോവർ 1,000 രൂപ ദിവസവാടകയ്ക്ക് ലഭ്യമാക്കും. സംസ്ഥാനത്ത് ലഭ്യമായതും ഇതരസംസ്ഥാനത്തുനിന്നുള്ളവയും അടക്കം 55 യന്ത്രങ്ങളാണ് എത്തിക്കുക. കൊയ്ത്തുയന്ത്രം ഇടനിലക്കാർ കർഷകരിൽനിന്ന് അമിതനിരക്ക് ഈടാക്കുന്നത് തടയുകയാണ് ലക്ഷ്യം. കെ.ഡി.പ്രസേനൻ എം.എൽ.എ ആവിഷ്‌കരിച്ച ആലത്തൂർ നിയോജകമണ്ഡലം സമഗ്ര കാർഷികവികസന പദ്ധതി 'നിറ'യുടെ ഭാഗമായി ആരംഭിച്ച കൊയ്ത്തിനൊരു കൈത്താങ്ങ് പദ്ധതി, നിറ ഹരിതമിത്ര സൊസൈറ്റി ഏറ്റെടുക്കയായിരുന്നു. എട്ടുവർഷമായി കൊയ്ത്തുയന്ത്രങ്ങളുടെ നിരക്കുവർധന പിടിച്ചുനിർത്താൻ ഇതുകൊണ്ടായി.

കൊയ്ത്തുയന്ത്രം ലഭിക്കാൻ

നിറയുടെ യന്ത്രങ്ങൾ ആവശ്യമുള്ള കർഷകർക്ക് മേഖലാ കോഡിനേറ്റർമാരുമായി ബന്ധപ്പെടാം.

കിഴക്കഞ്ചേരിഒന്ന് (അബ്ദുൾനാസർ9961588496), കിഴക്കഞ്ചേരിരണ്ട് (സുന്ദരൻ8547130147), മംഗലംഡാം (ഗോപിനാഥ്9447053263), വണ്ടാഴി (സന്തോഷ് 9446639041), മുടപ്പല്ലൂർ (മണിദീപം 9645132100), ചിറ്റിലഞ്ചേരി (മോഹനൻ9447889253), മേലാർകോട് (കെ.വി. പ്രഭാകരൻ9447997172),

കുനിശ്ശേരി (അനീഷ് 9744081452), എരിമയൂർ (മുരുകേശൻ 9605257667), കാട്ടുശ്ശേരി (പ്രകാശൻ 9747620681), ആലത്തൂർ (അനിൽ9946252503), മഞ്ഞളൂർ (നസീർ 9946302715), തേങ്കുറുശ്ശി (കൃഷ്ണദാസ്9847081561), ചിതലി (മോഹൻദാസ്8129474131), കുഴൽമന്ദം (മോഹനൻ9847620458). വിന്നോവർ (സന്തോഷ്9446639041).