suresh
സുരേഷ്

പാലക്കാട്: ഓണാഘോഷത്തിന്റെ ഭാഗമായി നടത്തിയ തീറ്റമത്സരത്തിനിടെ ഇഡ്ഡലി തൊണ്ടയിൽ കുടുങ്ങി കഞ്ചിക്കോട് പുതുശ്ശേരി ആലാമരം പഞ്ചാലിയുടെ മകൻ ബി.സുരേഷ് (49) മരിച്ചു. ഇന്നലെ ഉച്ചയ്ക്കു രണ്ടോടെ വീടിനു സമീപം സുഹൃത്തുക്കൾ ചേർന്ന് നടത്തിയ തീറ്റ മത്സരത്തിനിടെയാണ് സംഭവം.

മത്സരത്തിൽ പങ്കെടുത്ത് ഇഡ്ഡലി കഴിക്കുന്നതിനിടെ തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. തുടർന്ന് ശ്വസതടസമുണ്ടായി കുഴഞ്ഞു വീണു. ഉടൻ വാളയാറിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. ടിപ്പർ ലോറി ഡ്രൈവറാണ് അവിവാഹിതനായ സുരേഷ്.