
മണ്ണാർക്കാട്: കുമരംപുത്തൂർ ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തിൽ പഞ്ചായത്തിലെ അതിദരിദ്ര, ആശ്രയഗുണഭോക്താക്കൾക്ക് ഓണക്കിറ്റ് വിതരണം ചെയ്തു. 450 കിറ്റുകളാണ് നൽകിയത്. പഞ്ചായത്ത് പ്രസിഡന്റ് രാജൻ ആമ്പാടത്ത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റസീന വറോടൻ അദ്ധ്യക്ഷയായി. സ്ഥിരംസമിതി അദ്ധ്യക്ഷരായ ഇന്ദിര മടത്തുപ്പുള്ളി, സഹദ് അരിയൂർ, പഞ്ചായത്തംഗങ്ങളായ മേരി സന്തോഷ്, പി. ഷെരീഫ്, സിദ്ദിഖ് മല്ലിയിൽ, ഹരിദാസൻ, ടി.കെ.ഷെമീർ, സി.ഡി.എസ് ചെയർപേഴ്സൺ സുനിത, പഞ്ചായത്ത് സെക്രട്ടറി ശിവപ്രകാശ് എന്നിവർ സംസാരിച്ചു.