
പാലക്കാട്: ഓണം സർവീസുകളിലൂടെ കെ.എസ്.ആർ.ടി.സി പാലക്കാട് ഡിപ്പോയ്ക്ക് മികച്ച വരുമാനം. ഓണത്തിന് യാത്രക്കാർക്കായി പ്രത്യേക സർവീസുകളും പാലക്കാട് ഡിപ്പോയിൽ നിന്ന് ഏർപ്പെടുത്തിയിരുന്നു. വെള്ളി, ശനി, ഞായർ ദിവസങ്ങളിലെ 270 ട്രിപ്പുകളിൽ നിന്നായി 67,04,281 രൂപയാണ് വരുമാനം നേടിയത്.
വെള്ളിയാഴ്ച 91 ട്രിപ്പുകളിൽ നിന്നായി 20,96,896 രൂപയും ശനിയാഴ്ച ഉത്രാടദിനത്തിൽ 99 ട്രിപ്പുകളിൽ നിന്നായി 26,38,733 രൂപയും ഞായറാഴ്ച തിരുവോണ ദിനത്തിൽ 80 ട്രിപ്പുകളിൽ നിന്നായി 19,68,652 രൂപയും വരുമാനമായി നേടി.
സാധാരണ ദിവസങ്ങളിൽ 1314 ലക്ഷം രൂപവരെയാണ് കെ.എസ്.ആർ.ടി.സി പാലക്കാട് ഡിപ്പോയിലെ വരുമാനം. ഓണത്തോട് അനുബന്ധിച്ച് പ്രത്യേക സർവീസുകളടക്കം നടത്തിയതിൽ നിന്നും പ്രതിദിന വരുമാനം വർദ്ധിപ്പിക്കാൻ സാധിച്ചു. എറണാകുളം, കോഴിക്കോട്, തൃശൂർ, കോയമ്പത്തൂർ എന്നിവിടങ്ങളിലേക്കെല്ലാം ഓണത്തോട് അനുബന്ധിച്ച് പ്രത്യേക സർവീസ് നടത്തിയിരുന്നു.