
മുതലമട: സി.പി.എം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിര്യാണത്തിൽ മുതലമട ഗ്രാമപഞ്ചായത്തിൽ സർവ്വകക്ഷി അനുശോചനയോഗം നടത്തി. സി.പി.എം ഏരിയ കമ്മിറ്റിയംഗം കെ.സിയാവുദീൻ മുഖ്യപ്രഭാഷണം നടത്തി. ഏരിയ കമ്മറ്റി അംഗം സി.തിരുചന്ദ്രൻ അദ്ധ്യക്ഷനായി. ജനതാദൾ എസ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.മണികണ്ഠൻ, സി.പി.ഐ ലോക്കൽ സെക്രട്ടറി ദേവൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ആർ.ബിജോയ്, ബി.ജെ.പി മണ്ഡലം കമ്മറ്റിയംഗം പി.എസ്.ശിവദാസ്, എൽ.ജെ.ഡി മണ്ഡലം സെക്രട്ടറി പി.സുന്ദരൻ, യുവ ജനതാദൾ എസ് ജില്ലാ കമ്മറ്റിയംഗം എസ്.നിധിൻ ഘോഷ്, രമാഭരൻ, എസ്.അമാനുള്ള, കെബേബി സുധ, എം.കുട്ടപ്പൻ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.