health

ചെർപ്പുളശ്ശേരി: വൃക്ക രോഗം മൂലം വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയമാകുന്ന ബസ് ജീവനക്കാരനായ നെല്ലായ സ്വദേശി മനോജിന്റെ ചികിത്സാ ചെലവിലേക്കായി കേരള ബസ് ട്രാൻസ്‌പോർട്ട് അസോസിയേഷൻ ചെർപ്പുളശ്ശേരി യൂണിറ്റ് സമാഹരിച്ച 413376 രൂപ ചികിത്സാ ധനസഹായ കമ്മിറ്റി ഭാരവാഹികൾക്ക് പി.മമ്മിക്കുട്ടി എം.എൽ.എ കൈമാറി.

കെ.ബി.ടി.എ രക്ഷാധികാരി ബാലകൃഷ്ണൻ, നെല്ലായ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.അജേഷ്, കോൺഗ്രസ് പ്രതിനിധിയും ചെർപ്പുളശ്ശേരി നഗരസഭാംഗവുമായ കെ.എ. ഇസഹാക്ക്, ബി.ജെ.പി പ്രതിനിധി ജയൻ, ശബരി ഗ്രൂപ്പ് ചെയർമാൻ ശ്രീകുമാർ, മനോജ് ചികിത്സ ധനസഹായ കമ്മിറ്റി ഭാരവാഹികളായ ഉമ്മർ, പ്രദീപ്, വിജയകുമാർ, കെ.ബി.ടി.എ ഭാരവാഹികളായ അലി, സുരേഷ്ബാബു, ശ്യാം തുടങ്ങിയവർ പങ്കെടുത്തു.