
പാലക്കാട്: ജില്ലയിൽ നെഹ്‌റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തിൽ സ്വച്ഛ്താ ഹി സേവ കാമ്പെയിന് തുടക്കമായി. കാമ്പെയിന്റെ ഭാഗമായി നൂറോളം യുവതീ യുവാക്കൾ കോട്ടമൈതാനത്തിലെയും പരിസരപ്രദേശങ്ങളിലെയും പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് സംസ്‌കരിച്ചു. സ്വച്ഛ്താ റാലിയും സംഘടിപ്പിച്ചു. നെഹ്‌റു യുവ കേന്ദ്ര സ്റ്റേറ്റ് ഡയറക്ടർ എം.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. നെഹ്‌റു യുവകേന്ദ്ര യൂത്ത് ഓഫീസർ സി.ബിൻസി, നെഹ്‌റു യുവകേന്ദ്ര അക്കൗണ്ട്സ് ആൻഡ് പ്രോഗ്രാം ഓഫീസർ എൻ.കർപ്പകം, ഐ.ടി.ഐ സീനിയർ ഇൻസ്ട്രക്ടർ ഉല്ലാസ്, ശശി മേനോൻ എന്നിവർ സംസാരിച്ചു. ശുചീകരണ പ്രവർത്തനങ്ങൾ ഗാന്ധിജയന്തി ദിനമായ ഒക്ടോബർ 2 വരെ നടത്തും.