
കണ്ണമ്പ്ര: ഗ്രാമപഞ്ചായത്തിൽ 2013 മാന്വൽ സ്‌കാവഞ്ചേർസ് ആക്ട് പ്രകാരം ഇൻസാനിറ്ററി ടോയ്‌ലറ്റുകളുടെയും ഇത്തരം ടോയ്‌ലറ്റുകളിൽ മാന്വൽ സ്‌കാവഞ്ചിംഗ് നടത്തുന്നവരുടെയും സർവ്വേ നടത്തും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ എം.എസ് ആക്ട് സർവ്വേ ആപ്പ് വഴി ഡിജിറ്റൽ സർവ്വേയാണ് നടത്തുന്നത്. കണ്ണമ്പ്ര ഗ്രാമപഞ്ചായത്തിൽ ഇൻസാനിറ്ററി ടോയ്‌ലറ്റുകളുള്ളവരും ഇത്തരം ടോയ്‌ലറ്റുകളിൽ ജോലികളിൽ ഏർപ്പെടുന്നവരും ഉണ്ടെങ്കിൽ സെപ്തംബർ 30നകം പഞ്ചായത്ത് ഓഫീസിലെത്തി വിവരങ്ങൾ കൈമാറണമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.