
പട്ടാമ്പി: ചാലിശ്ശേരി ഗ്രാമപ്പഞ്ചായത്ത് ദേശീയ ആയുഷ് വകുപ്പ്, ചാലിശ്ശേരി മാതൃകാ ഹോമിയോ ഡിസ്‌പെൻസറി എന്നിവ സംയുക്തമായി ചാലിശ്ശേരി പഞ്ചായത്തിലെ വയോജനങ്ങൾക്കായി സൗജന്യ ഹോമിയോ ക്യാമ്പ് നടത്തി. ആരോഗ്യകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ നിഷ അജിത്കുമാറിന്റെ അദ്ധ്യക്ഷതയിൽ പ്രസിഡന്റ് വിജേഷ് കുട്ടൻ ഉദ്ഘാടനം ചെയ്തു. ഡോ.കെ.ആർ.രാജി ബോധവത്കരണ ക്ലാസെടുത്തു. ഡോ.ടി.വി. നിഷ, പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷരായ ഹുസൈൻ പുളിയഞ്ഞാലിൽ, ആനിവിനു, പഞ്ചായത്തംഗങ്ങളായ പി.വി.രജീഷ്, ഷഹന അലി, ഫാത്തിമത് സിൽജ, പി.ദിജിമോൾ, പഞ്ചായത്ത് കോഡിനേറ്റർ പ്രദീപ് ചെറുവശ്ശേരി എന്നിവർ സംസാരിച്ചു.