
എലപ്പുള്ളി: കല്ലേക്കാട് വ്യാസവിദ്യാപീഠത്തിൽ നടന്ന സി.ബി.എസ്.ഇ ക്ലസ്റ്റർ പത്ത് ഖൊഖോ ടൂർണമെന്ററിൽ പതൊമ്പത് വയസിനു താഴെയുള്ള പെൺകുട്ടികളുടെ മത്സരത്തിൽ എലപ്പുള്ളി ശ്രീനാരായണ പബ്ലിക് സ്‌കൂൾ ജേതാവായി. വിജയിച്ച ടീമിനെയും പരിശീലകൻ കെ.ജി.റെജീഷ്, ടീം മാനേജർ എം.സെൽഷ്യ എന്നിവരെയും സ്‌കൂൾ മാനേജ്‌മെന്റ് അഭിനന്ദിച്ചു. അനുമോദന യോഗം ശ്രീനാരായണ എഡ്യുക്കേഷണൽ സൊസൈറ്റി പ്രസിഡന്റ സി.ബാലൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ വിഭവദാസ് അദ്ധ്യക്ഷനായി. ട്രഷറർ എ.കെ.വാസുദേവൻ, പ്രിൻസിപ്പൽ എസ്.കൃഷ്ണപ്രസാദ്, വൈസ് പ്രിൻസിപ്പൽ എസ്.ലെസിത, അഡ്മിനിസ്‌ട്രേടർ സുരേഷ്, കായിക അദ്ധ്യാപകർ കെ.ജി.റെജീഷ്, എം.സെൽഷ്യ, പി.ടി.എ ഭാരവാഹി സി.ഗിരീഷ് എന്നിവർ സംസാരിച്ചു.