alumni

എലപ്പുള്ളി: നിറക്കൂട്ട് 2024 എന്ന പേരിൽ എലപ്പുള്ളി ഗവ. സ്‌കൂളിലെ 1980-81 എസ്.എസ്.എൽ.സി പഠിച്ചിറങ്ങിയവരും അദ്ധ്യാപകരും ഒത്തുകൂടി. എലപ്പുള്ളി ശ്രീദേവി ഓഡിറ്റോറിയത്തിൽ വച്ച് നടന്ന സംഗമം റിട്ട.ഡോ:പി.ബി.ഗുജ്രാൾ (ജില്ല പൊലീസ് സർജൻ ഉദ്ഘാടനം ചെയ്തു. രവി എലപ്പുള്ളി അദ്ധ്യക്ഷനായി. കഥാകൃത്ത് മുണ്ടൂർ സേതുമാധവൻ മുഖ്യ പ്രഭാഷണം നടത്തി. അദ്ധ്യാപകരായ മുരുകേശൻ, വേലായുധൻ, മണിയൻ, ബാലസുബ്രഹ്മണ്യൻ, ഗിരിജ, കാമാക്ഷി,
ബാലരാജ്, ഹരിദാസ്, വൽസല, എന്നിവർ ആശംസകൾ പറഞ്ഞു. ഉച്ചയ്ക്ക് സദ്യയും അതിനു ശേഷം കലാപരിപാടികളും ഉണ്ടായിരുന്നു. എല്ലാ അദ്ധ്യാപകരേയും പൊന്നാടയും മെമൊന്റോയും നൽകി ആദരിച്ചു.