art

ചിറ്റൂർ: വര കലാ കൂട്ടായ്മയുടെ ചിത്രരചന മത്സരം ചിറ്റൂർ ഗവ. വിക്ടോറിയ ഗേൾസ് ഹൈസ്‌കൂളിൽ നടന്നു. എൽ.പി, യു.പി വിഭാഗത്തിലെ 300 ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു. ചിറ്റൂർ-തത്തമംഗലം നഗരസഭ ഉപാദ്ധ്യക്ഷൻ എം.ശിവകുമാർ ഉദ്ഘാടനം ചെയ്തു. കുമരേഷ് വടവന്നൂർ (പാലക്കാട് ചാമിച്ചൻ) മുഖ്യാതിഥിയായി. മൂന്ന് ഗ്രൂപ്പുകളിലായിരുന്നു മത്സരം. ഓരോ ഗ്രൂപ്പിലും ഒന്ന്, രണ്ട്, മൂന്ന് കൂടാതെ പത്ത് പ്രോത്സാഹന സമ്മാനങ്ങളടക്കം 39 പേർക്ക് സമ്മാനങ്ങൾ നൽകി. കൊഴിഞ്ഞാമ്പാറ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ പ്രമോദ് സമ്മാനദാനം നിർവഹിച്ചു. വി.ശിവരാജ്, കെ.വിനോദ്, കെ.ഷണ്മുഖൻ, കെ.നാരായണൻകുട്ടി, ബാബു എയ്ഞ്ചൽ, കെ.സജി തുടങ്ങിയവർ സംസാരിച്ചു.