ottappalam

ഒറ്റപ്പാലം: എസ്.എൻ.ഡി.പി യോഗം കുളപ്പുള്ളി താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 97-ാമത് മഹാസമാധി ദിനം ആചരിച്ചു. കുളപ്പുള്ളി കല്ലിപ്പാടം പറക്കുട്ടിക്കാവിൽ നടന്ന ചടങ്ങ് യൂണിയൻ സെക്രട്ടറി സി.സി.ജയൻ ഉദ്ഘാടനം ചെയ്തു. ഉപവാസം, വിശേഷാൽ പൂജ, സമൂഹ പ്രാർത്ഥന, ഗുരുപൂജ, പായസവിതരണം എന്നിവയോടെ രാവിലെ മുതൽ വൈകീട്ട് വരെ സമാധി ദിനാചരണ ചടങ്ങ് നീണ്ടുനിന്നു. യൂണിയൻ പ്രസിഡന്റ് എം.അരവിന്ദാക്ഷൻ, സി.സതീശൻ, ബി.വിജയകുമാർ, പ്രവീൺ കണ്ടംപുളളി, ടി.ആർജോഷ്, എ.സ്വയംപ്രഭ, പി. കരുണാകരൻ, നാരായണൻ എന്നിവർ നേതൃത്വം നൽകി. പറക്കുട്ടിക്കാവ് ക്ഷേത്രം മേൽശാന്തി സുബേഷ് ശാന്തിയുടെ നേതൃത്വത്തിലായിരുന്നു പ്രാർത്ഥനായജ്ഞം.