mcl
എം.സി.എൽ റിക്രിയേഷൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സ്‌നേഹാദരം പരിപാടി മലബാർ സിമന്റ്സ് മാനേജിംഗ് ഡയറക്ടർ ജെ.ചന്ദ്രബോസ് ഉദ്ഘാടനം ചെയ്യുന്നു

പാലക്കാട്: മലബാർ സിമന്റ്സ് റിക്രിയേഷൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 2023 - 24 കാലയളവിൽ വിവിധ മേഖലകളിൽ ജില്ല, സംസ്ഥാന, ദേശീയ തലത്തിൽ പുരസ്‌കാര ജേതാക്കളായ മലബാർ സിമന്റ്സ് ജീവനക്കാരെയും കുടുംബാംഗങ്ങളെയും ആദരിച്ചു. പാലക്കാട് നടന്ന സ്‌നേഹാദരം പരിപാടി മലബാർ സിമന്റ്സ് മാനേജിംഗ് ഡയറക്ടർ ജെ.ചന്ദ്രബോസ് ഉദ്ഘാടനം ചെയ്തു. റിക്രിയേഷൻ ക്ലബ് പ്രസിഡന്റ് ജി.വേണുഗോപാൽ അദ്ധ്യക്ഷനായി. പിന്നണി ഗായകൻ വിവേകാനന്ദൻ ഉപഹാരങ്ങൾ വിതരണം ചെയ്തു. റിക്രിയേഷൻ ക്ലബ്ബ് ട്രഷറർ പ്രജിത്ത് തോട്ടത്തിൽ സ്വാഗതവും സെക്രട്ടറി അബ്ദുൽ ഷഹീൻ നന്ദിയും പറഞ്ഞു.