iit
ഐ.ഐ.ടിയിൽ സംഘടിപ്പിച്ച വ്യവസായ അക്കാദമിക് കോൺക്ലേവിന്റെ സമാപനത്തിൽ നിന്ന്

പാലക്കാട്: വ്യവസായ, അക്കാദമിക മേഖലകൾ തമ്മിലുള്ള ആശയ കൈമാറ്റത്തിന് വേദിയായി ഐ.ഐ.ടിയിൽ നടന്നുവന്ന വ്യവസായ അക്കാദമിക് കോൺക്ലേവ് സമാപിച്ചു. അക്കാദമിക വ്യവസായ രംഗത്തെ പ്രമുഖർ തമ്മിലുള്ള ചലനാത്മകമായ ഇടപെടലുകൾ വളർത്തുകയും നവീകരണത്തിനും സഹകരണപരമായ വളർച്ചയ്ക്കും വഴിയൊരുക്കുകയും ലക്ഷ്യമാക്കിയാണ് കോൺക്ലേവ് സംഘടിപ്പിച്ചത്. കോൺക്ലേവിൽ മൈക്രോസോഫ്റ്റ് സിലിക്കോൺ എൻജിനീയർ ഷെയ്ക്ക് അലീം ഉർ റഹിമാൻ, കോണ്ടിനെന്റൽ ഓട്ടണോമസ് മൊബിലിറ്റി(ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ് ഓപ്പറേഷൻ മെഷീൻ ലേണിംഗ് ഹെഡ് നഹർ സിംഗ്, ഐ.ഐ.ടി ഡയറക്ടർ പ്രൊഫ. എ.ശേഷാദ്രി ശേഖർ തുടങ്ങിയവർ സംസാരിച്ചു. ഐ.ഐ.ടി അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും നൂതനാശയങ്ങളുടെയും ഗവേഷണ പ്രൊജക്ടുകളുടെയും അവതരണം, ടി.സി.എസ് റിസർച്ച് കഫെ, സ്റ്റാർട്ടപ്പ് ബൂത്ത്, എക്സിബിഷൻ, ചർച്ച എന്നിവയും സംഘടിപ്പിച്ചു.