ശ്രീകൃഷ്ണപുരം: കരുതലിന്റെയും സ്‌നേഹത്തിന്റെയും ആഘോഷമായ ഓണം വയനാടിനൊപ്പം എന്ന സന്ദേശവുമായി വയനാട് പ്രകൃതിദുരന്ത ബാധിതരെ സഹായിക്കാൻ ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓണനിലാവ് മെഗാ മ്യൂസിക് നൈറ്റ് കെ.പ്രേംകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനിത ജോസഫ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സി.രാജിക, ബ്ലോക്ക് വൈസ് പ്രസിഡന്റ് എം.സൈതാലി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സുകുമാരൻ, പഞ്ചായത്ത് അംഗം ദ്വാരകനാഥൻ, ബാബുരാജ് പരിയാനമ്പറ്റ തുടങ്ങിയവർ സംസാരിച്ചു. മ്യൂസിക്കൽ ഫ്യൂഷനും നാടൻ പാട്ടും എന്നിവയും ഉണ്ടായിരുന്നു.