വടക്കഞ്ചേരി: എസ്.എൻ.ഡി.പി യോഗം കണ്ണമ്പ്ര ശാഖ വനിതാസംഘം ഗുരുസമാധി ദിനത്തിൽ ശാഖാപരിധിയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. ശാഖാ സെക്രട്ടറി ബി.സുരേഷ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ടി.കെ.ലീല അദ്ധ്യക്ഷയായി. കെ.പ്രദീപ് കുമാർ മുഖ്യ പ്രഭാഷണം നടത്തി. ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് റിട്ടയേഡ് ഐ.ആർ.എസ് ഓഫീസർ പത്മനാഭൻ മൊമെന്റോ നൽകി. പാലക്കാട് അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ദിലീപ് അനുഗ്രഹപ്രഭാഷണം നടത്തി. ചാത്തുണ്ണി, പി.എൻ.പീതാംബരൻ, സുജാത എന്നിവർ സംസാരിച്ചു.