പട്ടാമ്പി: ചാലിശ്ശേരി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ കോതമംഗലം തീർത്ഥാടന വിളംബര ഘോഷയാത്രയ്ക്ക് സ്വീകരണം നൽകി. ജില്ലാതിർത്തിയിൽ ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ പള്ളിയിലേക്ക് ഘോഷയാത്രയെ ആനയിച്ചു. കോതമംഗലം പള്ളി സഹവികാരി ഫാ.ബിജു കാവാട്ട്, ട്രസ്റ്റി ഏലിയാസ് കീരംപ്ലായിൽ, കൺവീനർമാരായ കുര്യാക്കോസ് പുല്ലാനിക്കാടൻ, എൽദോ ആനച്ചിറ, വിൽസൺ പാറയ്ക്കൽ, ഷിബു പഴിക്കാളി എന്നിവരുടെ നേതൃത്വത്തിലാണ് വിളംബംര ഘോഷയാത്ര എത്തിയത്. വികാരി ഫാ. ബിജുമുങ്ങാംകുന്നേൽ, ട്രസ്റ്റി സി.യു.ശലമോൻ, സെക്രട്ടറി ടൈറ്റസ് ഡേവീഡ് എന്നിവരും വിശ്വാസികളും ചേർന്ന് സ്വീകരിച്ചു രഥത്തിൽ ഹരാർപ്പണവും നടത്തി.