nss
എൻ.എസ്.എസ് ദിനാചരണത്തിൻ്റെ ഭാഗമായി പട്ടാമ്പി ആമയൂർ എം.ഇ.എസ് കോളേജിലെ വളണ്ടിയമാർ പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ പൊതിച്ചോർ നൽകുന്നു.

പട്ടാമ്പി: ആമയൂർ എം.ഇ.എസ് ആർട്സ് ആൻഡ് സയൻസ് കോളേജ് എൻ.എസ്.എസ് യൂണിറ്റ്, പട്ടാമ്പി താലൂക്ക് ആശുപത്രിയിലെ കിടപ്പു രോഗികൾക്ക് പൊതിച്ചോറ് വിതരണം ചെയ്തു. എൻ.എസ്.എസ് ദിനാചാരണത്തിന്റെ ഭാഗമായുള്ള പരിപാടി നഴ്സിംഗ് സൂപ്രണ്ട് അഞ്ജന ഉദ്ഘാടനം ചെയ്തു. അഡ്മിനിസ്‌ട്രേറ്റർ എസ്.എ.തങ്ങൾ പതാക ഉയർത്തി. എൻ.എസ്.എസ് വളണ്ടിയർമാരുടെ ഫ്ളാഷ് മോബും നടന്നു. വൈസ് പ്രിൻസിപ്പൽ വി.പി.ഗീത, പ്രോഗ്രാം ഓഫീസർ ടി.ദിലീപ്, വളണ്ടിയർമാരായ കെ.എസ്.ഷഹനാസ്, പി.പ്രണവ്, ടി.മുഹമ്മദ് സുഫൈൽ, മുഹമ്മദ് അമീൻ, ടി.നസീബ നസ്രിൻ, പി.ഷഫ്ന തുടങ്ങിയവർ നേതൃത്വം നൽകി.