പാലക്കാട്: ആമസോൺ എ.ഐ കണ്ടന്റ് റൈറ്റർ തസ്തികയിലേക്ക് സെപ്തംബർ 26ന് പാലക്കാട്, ധോണിയിലെ ലീഡ് കോളേജ് ഓഫ് മാനേജ്‌മെന്റിൽ വച്ച് ക്യാമ്പസ് ഇന്റർവ്യൂ നടത്തും. ഇംഗ്ലീഷ് സാഹിത്യം, മീഡിയ സയൻസ്, എൻജിനീയറിംഗ് എന്നിവയിലെ ബിരുദധാരികൾക്കും ബിരുദാനന്തര ബിരുദധാരികൾക്കും എം.ബി.എ, എം.കോം, എം.എസ്.സി, എം.എ ബിരുദധാരികൾക്കും (2022, 2023, 2024 മുതൽ) അഭിമുഖത്തിൽ പങ്കെടുക്കാം. ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകൾ, തിരിച്ചറിയൽ കാർഡുകൾ, ലാപ്‌ടോപ്പുകൾ തുടങ്ങിയവയുമായി രാവിലെ 10 മണിക്ക് ലീഡ് കോളേജ് ഓഫ് മാനേജ്‌മെന്റിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9895072930, 9895012630