പാലക്കാട്: ഗാർഹികാവശ്യത്തിനുള്ള എൽ.പി.ജി സിലിണ്ടറുകളുടെ ദുരുപയോഗം, സിലിണ്ടറുകളുടെ ലഭ്യത, എൽ.പി.ജി വിതരണം എന്നിവ സംബന്ധിച്ച് ഉപഭോക്താക്കളുടെ പരാതികൾ പരിഹരിക്കുന്നതിനായി അഡീഷണൽ ജില്ല മജിസ്‌ട്രേറ്റിന്റെ അദ്ധ്യക്ഷതയിൽ ഗ്യാസ് ഏജൻസി ഉടമസ്ഥർ, ഓയിൽ കമ്പനി പ്രതിനിധികൾ, ഉപഭോക്താക്കൾ, ജനപ്രതിനിധികൾ എന്നിവരുൾപ്പെട്ട ഓപ്പൺ ഫോറം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ഒക്ടോബർ നാലിന് വൈകീട്ട് മൂന്നിന് നടക്കുമെന്ന് ജില്ല സപ്ലൈ ഓഫീസർ അറിയിച്ചു. ഉപഭോക്താക്കളുടെ പരാതികൾ സെപ്തംബർ 30ന് വരെ തപാൽ മുഖേനയോ നേരിട്ടോ അതാത് താലൂക്ക് സപ്ലൈ ഓഫീസുകളിൽ ഏൽപ്പിക്കണം.